Tuesday, November 21, 2006

കൊടിയേറ്റം

ക്യാമറയും കൊണ്ടു ഞാന്‍ പതിയെ അകത്തേക്കു നടന്നു. പതിഞ്ചുപേര്‍ ഉണ്ടാവും എന്നാ ചേട്ടന്‍ പറഞ്ഞത്. ഇത്രയും പേരെ ഒന്നിച്ചു നേരില്‍ കണ്ടിട്ടില്ല ഇതു വരെ. അതിന്റെ ആഹ്ലാദം മന‍സ്സിലുണ്ടായിരുന്നു.

നിരന്നു നില്‍ക്കുന്ന കരിവീരന്മാര്‍, അവരുടെ മുന്‍പില്‍ മേളം കൊട്ടിതകര്‍ക്കുന്ന പെരുവനം കുട്ടന്മാരാരും സംഘവും,ആസ്വദിക്കുന്ന ഒരു പുരുഷാരവും.

പതിയെ ക്യാമറ പുറത്തേക്കെടുത്തു.

‘പതിയെ ശ്രദ്ധിച്ച് എടുക്കൂ.’ മനസ്സു പറഞ്ഞു. ഗുരുക്കന്മാരെ ഒക്കെ മനസ്സില്‍ ധ്യാനിച്ചുവോ?

തെങ്ങിന്‍ പൂക്കുലാദി ജഞ്ജിലിപ്പുകളില്‍ മനസ്സര്‍പ്പിച്ചപ്പോള്‍, പതിയണില്ല ഒന്നും ലെന്‍സില്‍ ... (തെങ്ങിന്‍ പൂക്കുലയും ആകാ‍ശവും ഇല്ലാത്തതാവുമോ? ).

എന്നാല്‍ പിന്നെ ഫ്രെയിമിന്റെ വശത്ത് ഒബ്‌ജെക്റ്റിന് ഭാരം കൊടുത്ത് ... ( ഫ്രെയിമോ ? ഒബ്‌ജെക്റ്റോ? യെന്തരു ..)

വഴിയും പുഴയും ഭൂതകാലത്തിലെ കുളിരും പോലെ ആയാലോ..( ചിന്തിച്ചൊരു വഴിക്കായതല്ലാതെ..)

ഇനി സ്നേഹസാന്ദ്രമായി ഒന്നെടുക്കാം എന്നു വെച്ചാലോ ...( മഞ്ഞക്കളര്‍ മാത്രം ലെന്‍സില്‍.. )

സപ്തവര്‍ണ്ണങ്ങളും കിട്ടായാല്‍ ഗംഭീരം...(അത്രേം ആഗ്രഹം വേണോ ? മന‍സ്സു പറഞ്ഞു)

“എടുക്കണുണ്ടേല്‍, വേഗം ആവട്ടെ.“ ചേട്ടന്‍.

ആന‍പ്പുറത്തു ഗാംഭീര്യത്തൊടെ ഇരിക്കുന്ന പൂര്‍ണ്ണത്രയീശനെ മന‍സ്സില്‍ ധ്യാനിച്ചു.
ക്ലിക്കി. ഒന്നല്ല. പല പ്രാവശ്യം. പതിനഞ്ചുപേരെയും കിട്ടിയില്ല. കിട്ടിയതു ഇവിടെ ഇടുന്നു.എല്ലാവര്‍ക്കും കാണാന്‍.








(ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ എടുത്തതാണ്. ബ്ലോഗര്‍ സമ്മതിക്കാത്ത കാരണം ഇന്നേ ഇടാന്‍ പറ്റിയുള്ളൂ. ശ്രീജീ,നന്ദി ട്ടോ..)

15 comments:

Sreejith K. 11:28 AM, November 28, 2006  

ആനപ്പേടി നല്ലോണം ഉണ്ടല്ലേ മുല്ലൂ, ചിത്രങ്ങള്‍ ഒക്കെ ദൂരേന്നാണല്ലോ. ;)

മുല്ലപ്പൂ 11:40 AM, November 28, 2006  

ആനയുടെ അടുത്തു ചെന്നു ഫോട്ടോ ഞാന്‍ എടുത്തിട്ടു വേണം “മുല്ലപ്പൂ ചാര്‍ത്തിയ കരിവീരന്‍ “ എന്നു പോസ്റ്റ് എഴുതാന്‍ അല്ലേ ശ്രീജീ. വേല മനസ്സിലിരിക്കട്ടെ.

ലിഡിയ 11:53 AM, November 28, 2006  

പത്ത് പതിനഞ്ചില്‍ മൂന്ന് മാത്രമേ നിരന്നുള്ളൂ‍ല്ലോ, ബാക്കിയെവിടെ?

-പാര്‍വതി.

സു | Su 12:02 PM, November 28, 2006  

ശ്രീജിത്തിന്റെ ശിഷ്യത്വം ആണോ? ഉത്സവത്തിന് എനിക്കെന്തൊക്കെ വാങ്ങി? കുപ്പിവള വാങ്ങിയിട്ടുണ്ടോ? ഉം. സാരമില്ല. പതിനഞ്ചുപേരെ എടുക്കണമെങ്കില്‍ ഞാന്‍ വരേണ്ടി വരും. ആനയാവില്ല. ആളുകള്‍ ആവും എന്ന് മാത്രം. ;)

ചിത്രങ്ങള്‍ നന്നായി. :)

മുല്ലപ്പൂ 12:21 PM, November 28, 2006  

ഒന്നും പറയെണ്ടെന്റെ പാറൂ, ഫോട്ടോ ഗ്രാഫര്‍ ഞാനല്ലേ. ഇത്രെം പതിഞ്ഞതു തന്നെ ഭാഗ്യം.

സൂ.വാങ്ങിവെച്ചിട്ടുണ്ടു സൂ. പക്ഷേ ഒക്കെ രണ്ടു വയസ്സുകാരി കൈക്കലാക്കി.

Siju | സിജു 12:26 PM, November 28, 2006  

ലതാണ് സ്പിരിറ്റ്
എന്നാലും കുറച്ചു കൂടി അടുത്തേക്കു പോകാമായിരുന്നു
അല്ലെങ്കില്‍ കുറച്ചു കൂടി സൂം ഉള്ള ഒരു കാമറ വാങ്ങ് :-)

മുല്ലപ്പൂ 12:32 PM, November 28, 2006  

ആനപ്പടം അടുത്തു നിന്നും . അതാവും എന്റെ ലാസ്റ്റ് ക്ലിക്ക് ;). പറ്റൂല്ലാ. കുറെക്കൂടി എന്റെ ആല്‍ബം ഫോട്ടങ്ങള്‍ കണ്ട് നിങ്ങള്‍ ബോര്‍ അടിച്ചിട്ടേ ഞാന്‍ അതിനു മുതിരുകയുള്ളൂ.

Sreejith K. 12:46 PM, November 28, 2006  

സൂ, ചിത്രങ്ങള്‍ ബ്ലോഗില്‍ ഇടാന്‍ മാത്രമേ ഞാന്‍ സഹായിച്ചിട്ടുള്ളു. അതിനാണ് മുല്ല നന്ദി പറഞ്ഞത്. അതിനു മാത്രം.

അല്ലാതെ ചിത്രങ്ങള്‍ എന്റെ ശിക്ഷണത്തില്‍ എടുത്തതല്ല. ഞാന്‍ ക്യാമറയുടെ ഏത് വശം വച്ചാണ് ഫോട്ടോ എടുക്കുന്നത് എന്ന്‍ തന്നെ പല പരീഷണങ്ങള്‍ നടത്തിയിട്ടും കണ്ട് പിടിക്കാന്‍ പറ്റാതെ തലപുകച്ചിരിക്കുകയാണ്.

mydailypassiveincome 1:32 PM, November 28, 2006  

മുല്ലപ്പൂ,

ചിത്രങ്ങള്‍ കണ്ടീട്ട് ആനയെക്കണ്ട് പേടിച്ച് ഓടിക്കൊണ്ട് ഫോട്ടോ എടുത്തപോലുണ്ടല്ലോ ;)


ഓ.ടോ. : ഞാന്‍ ഇവിടില്ല ;)

അതുല്യ 2:01 PM, November 28, 2006  

എന്റമ്മച്ചീീീ ... ഇത്‌ ഞാന്‍ ഇവിടുന്ന് ക്ലിക്കിയിരുന്നേലും കിട്ടുമായിരുന്നല്ല്...

എന്റെ മുല്ലേ... തൃക്കേട്ട പുറപ്പാടിനു പോയോ നീ? കാണിയ്കയിട്ടോ? എന്റെ ചുമ്മാ കരയിയ്കാതെ ട്ടോ. അമ്പലത്തിന്റെ... വേണ്ടാന്നെ... ഒക്കെം സ്വകാര്യമാ...

നല്ല പടം. എന്റേലുമുണ്ട്‌ ആനേനേ കുളിപ്പിയ്കണതോന്ന്.. ഗുരുവായൂരിലെ ആനക്കുട്ടത്തീന്ന് ഒപ്പിച്ചതാ http://i72.photobucket.com/albums/i183/atulyasharma/vakkaribath.jpg

kusruthikkutukka 2:17 PM, November 28, 2006  

ഉത്സവത്തിന്‍ കുടമാറ്റം ഉണ്ടായിരുന്നു അല്ലെ..
എത്രയാ പോപ്പി കുടകള്‍ ... മാച്ചിങ്ങ് കലര്‍ വിത്ത് കരിവീരന്സ് :)

shebi.... 5:46 AM, November 29, 2006  

മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ പ്രിന്റെ് ചെയ്യാന്‍ പറ്റുന്ന കാലത്തിലേ ദൃശ്യങ്ങളിലെ, കേമറയുടെ ഫ്രൈമില്‍ ഒതുങ്ങാത്തെ മനോഹാരിത മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റൂ. അനുഭവങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അനുഭൂതികള്‍ പലപ്പോഴും വേറിട്ടുപോകുന്നു. അതു സ്വകാര്യമായ ഒരു സന്തോഷമോ വേദനയോ ഒക്കെയായി തന്നെ നിലനില്‍ക്കട്ടെ.. ഈ ദൃശ്യാനുഭവവും അതുപോലെ. എങ്കിലും നിറങ്ങളുടെ ഉത്സവക്കാഴ്ചക്ക് നന്ദി

Adithyan 5:50 AM, November 29, 2006  

ആനപ്പടങ്ങള്‍ എന്നു പറഞ്ഞിട്ട് ആന ബാക്ക് ഗ്രൌണ്ടില്‍ ആണല്ലോ... ;)

കുറച്ചൂടെ ഒക്കെ അടുത്തൂന്നെടുക്കാമായിരുന്നു. കല്ല്യാണിക്കുട്ടി വരെ ആനേടെ തൊട്ടടുത്തൂന്ന് ഫോട്ടോക്ക് പോസ് ചെയ്തത് കണ്ടില്ലെ?

chithrakaran ചിത്രകാരന്‍ 7:32 AM, December 12, 2006  

മുല്ലപ്പൂവെ, ഗ്രാമ്യതയുടെ തിരഞ്ഞെടുപ്പ്‌ നന്നായിരിക്കുന്നു.

myexperimentsandme 8:33 PM, June 04, 2007  

ഇതൊക്കെ എപ്പോളിട്ടു.

ഓബീറ്റീറ്റീയാറിന്റെ ബ്ലോഗീന്നാണ് ഇങ്ങോട്ട് വന്നത്.

കൊള്ളാം.